രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളിൽ ഒരാളായ ജിയോ ഉപയോക്താക്കൾക്ക് ആശ്വാസം പകരുന്ന നീക്കവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്ലാൻ നീട്ടിനൽകിയും പണമടയ്ക്കാൻ സാവകാശം നൽകിയുമാണ് ജിയോ മാതൃകയായിരിക്കുന്നത്. പ്രളയ ബാധിത മേഖലകളായ ജമ്മു, ലഡാക്ക്, കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിലവിലുള്ള ഉപയോക്താക്കൾക്കാണ് ഈ ഓഫര്‍ അനുവദിച്ചിരിക്കുന്നത്. പത്രക്കുറിപ്പിലൂടെയാണ് ജിയോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജിയോ പ്രീപെയ്ഡ്, ജിയോ ഹോം ഉപയോക്താക്കൾക്കാണ് സാവകാശം നൽക്കുന്നത്. മൂന്ന് ദിവസമാണ് പ്ലാൻ കാലാവധി നീട്ടിനൽകിയത്. നിലവിലെ റീചാർജിനൊപ്പം തന്നെ ഈ മൂന്ന് ദിവസവും ഉപയോക്താക്കൾക്ക് സൗജന്യ കോളുകൾ, 2 ജിബി ഡാറ്റ എന്നിവയും ലഭിക്കും. ജിയോഹോം പ്ലാനും മൂന്ന് ദിവസത്തേയ്ക്കാണ് നീട്ടിനൽകിയിരിക്കുന്നത്. ജിയോക്ക് പുറമേ എയർടെല്ലും പ്ലാനുകൾ നീട്ടി നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് പ്ലാനുകൾ നീട്ടിയിരിക്കുന്നത്. ഒരു ജിബി ഡാറ്റയാണ് ദിവസവും ലഭിക്കുക. എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും ബിൽ പേയ്‌മെന്റുകളിൽ മൂന്ന് ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
SUMMARY:Jio extends plan validity; more time to pay, but only here
ബെംഗളൂരു: രാജ്യത്തെ മികച്ച ആശയവിനിമയ ഗവേഷകരിൽ ഒരാളും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം മുന്‍ മേധാവിയും…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇ.ഡി സമന്‍സയച്ചത് എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങള്‍ പുറത്ത്.…
ബെംഗളൂരു: ഇലക്ട്രോണിക് മീഡിയ ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടറും കാലിക്കറ്റ് സര്‍വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്…
സ്റ്റോക്ക്ഹോം: 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. നൂതനത്വത്തിലും സാമ്പത്തിക വളര്‍ച്ചയിലും നടത്തിയ വിപ്ലവകരമായ ഗവേഷണത്തിനാണ്…
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പനായ ഗോകുല്‍ ചരിഞ്ഞു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ചികിത്സയിലിരിക്കെ ആനക്കോട്ടയില്‍ വച്ചാണ് ചരിഞ്ഞത്. ആനകള്‍ തമ്മിലുള്ള…
ബെംഗളൂരു: ബെംഗളൂരുവില്‍ ആയുർവേദ ചികിത്സ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്മെന്റ് സെൻറർ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ചുരുങ്ങിയ…