കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. നടൻ ദിലീപ് അടക്കം പത്ത് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാറാണ് ഒന്നാം പ്രതി. നടന് ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയാനായി കേസ് മാറ്റിയത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചിരുന്നു. തന്നെ അറിയില്ലെന്ന എട്ടാം പ്രതി നടൻ ദിലീപിന്റെ വാദം പ്രതി പൾസർ സുനി ഏറ്റവും ഒടുവിൽ കോടതിയിൽ തള്ളിയത് ദിലീപിന്റെ നിലപാടിനേറ്റ പ്രഹരമായിരുന്നു. വിചാരണക്കിടെയാണ് തങ്ങളിരുവർക്കും പരസ്പരം അറിയാമെന്ന് പൾസർ അറിയിച്ചത്. പൾസർ സുനിയെ യാതൊരു പരിചയവുമില്ലെന്നായിരുന്നു നാളിതുവരെയുളള ദിലീപിന്റെ നിലപാട്
2017 ഫെബ്രുവരി 17 നാണ് രാജ്യത്തുടനീളം ചർച്ചയായ ആക്രമണം നടന്നത്. തൃശൂരിൽനിന്ന് ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നടി. അങ്കമാലി അത്താണിക്ക് സമീപത്തുവെച്ച് കാറില്‍ അതിക്രമിച്ച് കയറിയ അക്രമി സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട നടി സംവിധായകനും നടനുമായ ലാലിന്റെ കാക്കനാട്ടെ വീട്ടിലാണ് അഭയം തേടിയത്. അദ്ദേഹത്തിൽ നിന്ന് വിവരമറിഞ്ഞ അന്തരിച്ച പി.ടി. തോമസ് എം.എൽ.എ വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേസ് വലിയ ചർച്ചയായത്.
SUMMARY: Judgement in actress assault case today
ചെന്നൈ: വിജയ്യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന്…
തിരുവനന്തുപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ…
തൃശ്ശൂര്‍: കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ മരിച്ചു. തെക്കൂടന്‍ സുബ്രന് ( 75) ആണ് മരിച്ചത്. രാവിലെ…
ന്യൂഡല്‍ഹി: വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. 10 മണിക്കൂര്‍ നീണ്ടു…
മലപ്പുറം: മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീനയാണ് മരിച്ചത്. …
തിരുവനന്തപുരം: ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ…