ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി ഇ​ന്ന്

കൊ​ച്ചി: യു​വ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച​ വി​ധി പ​റ​യും. ന​ട​ൻ ദി​ലീ​പ്​ അ​ട​ക്കം പ​ത്ത്​ പ്ര​തി​ക​ൾ​ക്കെ​തി​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലാ​ണ്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.  ​പള്‍സ​ര്‍ സു​നി എ​ന്ന സു​നി​ല്‍ കു​മാ​റാ​ണ് ഒ​ന്നാം പ്ര​തി. ന​ട​ന്‍ ദി​ലീ​പ് കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ണ്. പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ര്‍ഗീ​സാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി വി​ധി പ​റ​യാ​നാ​യി കേ​സ് മാ​റ്റി​യ​ത്.

കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ​ൾ​സ​ർ സു​നി​യ​ട​ക്കം ആ​റു പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഢാ​ലോ​ച​ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും സം​ഭ​വ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ക്കു​ന്ന എ​ട്ടാം പ്ര​തി ദി​ലീ​പി​നെ​തി​രെ​യും ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

ന​ട​ൻ ദി​ലീ​പി​ന് ത​ന്നോ​ട് വി​രോ​ധ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി വി​ചാ​ര​ണ​യ്ക്കി​ടെ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ത​ന്നെ അ​റി​യി​ല്ലെ​ന്ന എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പി​ന്‍റെ വാ​ദം പ്ര​തി പ​ൾ​സ​ർ സു​നി ഏ​റ്റ​വും ഒ​ടു​വി​ൽ കോ​ട​തി​യി​ൽ ത​ള്ളി​യ​ത് ദി​ലീ​പി​ന്‍റെ നി​ല​പാ​ടി​നേ​റ്റ പ്ര​ഹ​ര​മാ​യി​രു​ന്നു. വി​ചാ​ര​ണ​ക്കി​ടെ​യാ​ണ് ത​ങ്ങ​ളി​രു​വ‍​ർ​ക്കും പ​ര​സ്പ​രം അ​റി​യാ​മെ​ന്ന് പ​ൾ​സ‍​ർ അ​റി​യി​ച്ച​ത്. പ​ൾ​സ​ർ സു​നി​യെ യാ​തൊ​രു പ​രി​ച​യ​വു​മി​ല്ലെ​ന്നാ​യി​രു​ന്നു നാ​ളി​തു​വ​രെ​യു​ള​ള ദി​ലീ​പി​ന്‍റെ നി​ല​പാ​ട്

2017 ഫെ​ബ്രു​വ​രി 17 നാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ച​ർ​ച്ച​യാ​യ ആ​ക്ര​മ​ണം ന​ട​ന്ന​ത്. തൃ​ശൂ​രി​ൽനി​ന്ന് ഒ​രു സി​നി​മ​യു​ടെ ഡ​ബ്ബി​ങ് ക​ഴി​ഞ്ഞ് മ​ട​ങ്ങുകയായിരുന്നു നടി. അ​ങ്ക​മാ​ലി അ​ത്താ​ണി​ക്ക് സ​മീ​പ​ത്തു​വെ​ച്ച് കാ​റി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ അ​ക്ര​മി സം​ഘം ന​ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തു​ക​യും ചെ​യ്​​തു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ട്ട ന​ടി സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ലാ​ലി​ന്‍റെ കാ​ക്ക​നാ​ട്ടെ വീ​ട്ടി​ലാ​ണ് അ​ഭ​യം തേ​ടി​യ​ത്. അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വി​വ​ര​മ​റി​ഞ്ഞ അ​ന്ത​രി​ച്ച പി.​ടി. തോ​മ​സ് എം.​എ​ൽ.​എ വി​ഷ​യം ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ് വ​ലി​യ ച​ർ​ച്ച​യായത്.
SUMMARY: Judgement in actress assault case today

Hot this week

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മഹാരാഷ്ട്ര: യിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

Related Articles

Popular Categories