KARNATAKA

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു.

നാഗ്പുർ സ്വദേശിയായ ബഖ്രു 1990ൽ ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായി. 2013ൽ ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയായി. 2024 ഡിസംബർ 5 മുതൽ 2025 ജനുവരി വരെ ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു.

കർണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന വി. കമലേശ്വർ റാവു ഡൽഹി ഹൈക്കോടതിയിലേക്കു സ്ഥലം മാറി പോയതിനു പകരമാണ് ബഖ്രുവിന്റെ നിയമനം.

SUMMARY: Justice Vibhu Bakhru sworn in as new Chief Justice of Karnataka High Court.

WEB DESK

Recent Posts

ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ചമ്പ ബ്ലോക്കിലാണ് അപകടമുണ്ടായത്. 300…

17 minutes ago

എസ്എസ്എൽസി പരീക്ഷ: ജൂബിലി സ്‌കൂളിന് 100% വിജയം

ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ തിളക്കമാർന്ന വിജയം നേടി. പരീക്ഷക്കിരുന്ന…

18 minutes ago

എസ്എസ്എൽസി; എംഎം.എ ക്രസൻ്റ് സ്‌കൂളിന് നൂറുമേനി

ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ നൂറുമേനി വിജയം സ്വന്തമാക്കി മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് സ്കൂള്‍. പരീക്ഷ എഴുതിയ…

33 minutes ago

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 79 ശതമാനത്തിലധികം പോള്‍ ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 3 വരെ 79 ശതമാനത്തിലധികം വോട്ടുകള്‍…

46 minutes ago

കേടായ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: കൊടുവിളയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.…

1 hour ago

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വൈകിട്ട് മൂന്ന് വരെ 70 ശതമാനം പോളിംഗ്

ചെന്നൈ: നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ വൈകുന്നേരം മൂന്ന് വരെ വരെ 70ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 234…

2 hours ago