ബെംഗളൂരു: ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കചദേവയാനി ആട്ടകഥ അരങ്ങിലെത്തിക്കുന്നു. ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആൻ്റ് ആർട്‌സുമായി സഹകരിച്ച് നടത്തുന്ന പരിപാടി നവംബർ 23ന് ഇന്ദിരാ നഗർ 100 ഫീറ്റ് റോഡിലെ ഇസിഎ ഹാളിൽ വൈകിട്ട് 6.30 ന് നടക്കും. ഐ.എസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.
കചനായി കലാമണ്ഡലം രവി നമ്പൂതിരിയും, ശുക്രാചാര്യരായി കലാമണ്ഡലം സിബി ചക്രവർത്തിയും, ദേവയാനിയായി കലാമണ്ഡലം അനിൽകുമാറും, സുകേതുവായി പ്രിയ നമ്പൂതിരിയും, അസുരനായി അച്യുത് ഹരി വാരിയരും രംഗത്തെത്തും. കലാമണ്ഡലം സജീവനും അഭിജിത്ത് വർമ്മയുമാണ് സംഗീതം ഒരുക്കുന്നത്. കലാമണ്ഡലം സുധീഷ് (ചെണ്ട), കലമണ്ഡലം അച്യുത വാരിയർ (മദ്ദളം), കലാനിലയം രാജീവ് (ചുട്ടി), സേതു, സന്തോഷ് (ഗ്രീൻ റും), രംഗശ്രീ വെള്ളിനേഴി (വസ്ത്രാലങ്കാരം) എന്നിവർ പിന്നണിയിൽ. കൂടുതൽ വിവരങ്ങൾക്ക്: 99800 90202, 6364909 800.
<br>
TAGS : ART AND CULTURE | KATHAKALI | ECA
കൊച്ചി: അന്തര് സംസ്ഥാന ടൂറിസ്റ്റ് ബസുകള് നാളെ മുതല്‍ പണിമുടക്കും. തമിഴ്നാട് കര്ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില് പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന് തന്നെ ബന്ധുക്കള് മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില് വന്‍ ഭൂചലനം. റിക്ടര് സ്കെയിലില് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള് സംസ്കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്ന്നു നല്കണമെന്നും മലയാളികള് സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന് കാട്ടാക്കട അഭിപ്രായപ്പെട്ടു.…