കൊച്ചി: അഞ്ച് വര്‍ഷം മുമ്പ് കാലടി സംസ്കൃത സര്‍വകലാശാല പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം നടി ശോഭന അടക്കം മൂന്ന് പേര്‍ക്കും ഇതുവരെ ലഭിച്ചില്ല. ശോഭന, സംസ്കൃത പണ്ഡിതന്‍ എന്‍ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ടി എം കൃഷണ എന്നിവർക്ക് ഡി ലിറ്റ് നല്‍കി ആദരിക്കുമെന്ന് തീരുമാനിച്ചിരുന്നു.
സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. എന്‍പി ഉണ്ണി, ശാസ്ത്രീയ സംഗീതത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ടിഎം കൃഷ്ണ, ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ശോഭന എന്നിവർക്ക് ഡി ലിറ്റ് ബിരുദം നല്‍കുമെന്ന് 2021 ല്‍ കാലടി സംസ്കൃത സർവകലാശാല പ്രഖ്യാപനം നടത്തിയിരുന്നു. ഇതാണ് അഞ്ചു വർഷമായിട്ടും നല്‍കാത്തത്.
അന്ന് ഗവര്‍ണറുടെ സമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവച്ചതെന്നും പിന്നീടത് മറന്നുപോയതാകാമെന്നും മുന്‍ വി.സി ഡോ. ധര്‍മരാജ് അടാട്ട് വ്യക്തമാക്കുന്നു. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് സർവകലാശാലയെന്നും ഡി ലിറ്റിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലെന്നും ഇപ്പോഴത്തെ വിസിയായ ഡോ. ഗീതാ കുമാരി പറയുന്നു.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ഡോ. എന്‍പി ഉണ്ണി. കര്‍ണാടക സംഗീതത്തിലെ വായ്പാട്ടുകാരിലൊരാളാണ് ടിഎം. കൃഷ്ണ. ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതില്‍ ടിഎം കൃഷ്ണ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അഭിനയത്തിനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ അനുഗ്രഹീത കലാകാരിയും നർത്തകിയുമാണ് ശോഭന.
SUMMARY: Kalady University did not award the D. Litt degree announced in 2021 to 3 people including Shobhana.
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…