ബെംഗളൂരു: ജെൻസി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ നാട്ടിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് നിർദേശിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയിലെ റെസിഡന്റ് കമ്മിഷണർ നേപ്പാളിൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാര്‍ നേപ്പാളില്‍ കുടുങ്ങിയ കന്നഡിഗരുമായി ബന്ധപ്പെട്ടുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.
കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ബെംഗളൂരുവിലേക്കുൾപ്പെടെയുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ നിരവധിപേരാണ് നേപ്പാളില്‍ കുടുങ്ങിയത്. വിനോദയാത്രക്കും മറ്റും പോയവരാണ് മടങ്ങിവരാനാകാതെ കുടുങ്ങിക്കിടക്കുന്നത്.
SUMMARY: Kannadigas stranded in Nepal will be brought back: CM Siddaramaiah