കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. കീഴറയില്‍ വാടക വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ചാലാട് സ്വദേശി മുഹമ്മദ് അഷാമാണ് മരിച്ചത്. നേരത്തെയും സമാന കേസുകളുള്ള അനൂപ് മാലിക്കാണ് സ്ഫോടനത്തിന് പിന്നിലെന്നും വാടക വീട് കേന്ദ്രീകരിച്ച് സ്ഫോടക വസ്തു നിർമ്മാണം നടന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
തുടർന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് എസിപി യുടെ നേതൃത്വത്തില്‍ പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കിയതും ഇയാളെ പിടികൂടിയതും. അതേസമയം തൊഴിലാളികള്‍ക്ക് താമസിക്കാനാണെന്ന് പറഞ്ഞാണ് അനൂപ് മാലിക്ക് വീട് വാടകയ്ക്ക് എടുത്തതെന്ന് സ്‌ഫോടനം നടന്ന വീടിന്റെ ഉടമസ്ഥ ദേവി പറഞ്ഞു. മൂന്ന് മാസത്തേക്ക് വീട് മതി എന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് നല്‍കിയത്. അതിനാല്‍ എഗ്രിമെന്റ് വെച്ചില്ലെന്നും ഉടമസ്ഥ പറഞ്ഞു.
ആധാര്‍കാര്‍ഡ് മാത്രമാണ് വാങ്ങിയതെന്നും ഒരിക്കലും സംശയം തോന്നിയിരുന്നില്ലെന്നും ദേവി വ്യക്തമാക്കി. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. കൊല്ലപ്പെട്ട മുഹമ്മദ് അഷയുടെ ശരീരഭാഗങ്ങള്‍ സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു.
സമീപപ്രദേശത്തെ വീടുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിനുള്ളില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ വന്‍തോതില്‍ ശേഖരിച്ചിരുന്നതായാണ് വിവരം. സംഭവത്തില്‍ അനൂപ് മാലികിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവില്‍ ആണെന്നാണ് സൂചന. 2016 ല്‍ കണ്ണൂര്‍ പുഴാതിയില്‍ സമാന രീതിയില്‍ ഉണ്ടായ സ്‌ഫോടനത്തിലും ഇയാള്‍ പ്രതിയായിരുന്നു.
SUMMARY: Kannapuram blast case: Accused Anoop Malik arrested