LATEST NEWS

കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്; പാണക്കാട്ടെത്തി സാദിഖലി തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ചു

മ​ല​പ്പു​റം: ഇ​ട​തു​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് മു​ൻ എം​എ​ൽ​എ കാ​രാ​ട്ട് റ​സാ​ഖ് മു​സ്‌​ലിം ലീ​ഗി​ലേ​ക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു. കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ ഫിറോസിനൊപ്പമാണ് കാരാട്ട് റസാഖ് പാണക്കാട്ട് എത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കരാട്ട് റസാഖിനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനായത് രാഷ്ട്രീയവിജയമായിട്ടാണ് ലീഗ് സംസ്ഥാന നേതൃത്വം കാണുന്നത്. യു.ഡി.എഫ് സ്ഥാനാർഥി പി.കെ ഫിറോസിന്‍റെ പ്രചാരണ പരിപാടികളിൽ കരാട്ട് റസാഖ് പങ്കെടുക്കും. ഇടതുസഹയാത്രികനായ റസാഖ് മദ്രസ ബോർഡ് ചെയർമാനായിരുന്നു.

കൊ​ടു​വ​ള്ളി​യി​ൽ നി​ന്ന് വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ കാ​ര​ണം മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​നി​ടെ​യാ​ണ് മാ​തൃ​സം​ഘ​ട​ന​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. പി.​വി.​അ​ൻ​വ​ർ എ​ൽ​ഡി​എ​ഫ് ബ​ന്ധം അ​വ​സാ​നി​ച്ച സ​മ​യ​ത്ത് കാ​രാ​ട്ട് റ​സാ​ഖ് മു​ന്ന​ണി വി​ടു​മെ​ന്ന അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു.

2016ൽ ​ലീ​ഗി​ന്‍റെ എം.​എ. റ​സാ​ഖി​നെ 573 വോ​ട്ടു​ക​ൾ​ക്കാ​ണ് കൊ​ടു​വ​ള്ളി​യി​ൽ കാ​രാ​ട്ട് റ​സാ​ഖ് അ​ട്ടി​മ​റി​ച്ച​ത്. എ​ന്നാ​ൽ 2021 ൽ ​എം.​കെ. മു​നീ​റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. സ​ഹ​യാ​ത്രി​ക​ർ​ക്ക് എ​ൽ​ഡി​എ​ഫി​ൽ ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
SUMMARY: Karat Razak returns to Muslim League; reaches Panakkad and accepts membership from Sadiqalitam

NEWS DESK

Recent Posts

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

11 minutes ago

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…

41 minutes ago

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും മൃതദേഹം കേരളത്തിലെത്തിച്ചു; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…

1 hour ago

വീട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബെംഗളൂരു: മൈസൂരുവില്‍ വീട്ടിനുള്ളിൽ കയറിയ പുലിയെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിന്റെ…

2 hours ago

മലയാളി യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണ് പെയ്ന്റിങ് തൊഴിലാളി മരിച്ചു. ഫോർട്ട്കൊച്ചി ചെറളായികടവിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകന്‍ കെ.എസ്.…

2 hours ago

സമീപകാല സംഭവങ്ങള്‍; ട്രെക്കിംഗിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ട്രെക്കിംഗിനിടെ ആളുകളെ കാണാതാവുന്നതും അപകടത്തിൽപ്പെടുന്നതുമായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ്‌ ഓപ്പറേറ്റിങ് പ്രൊസീജിയേഴ്‌സ്-എസ്.ഒ.പി.) പുറപ്പെടുവിച്ച്…

3 hours ago