ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഞ്ച് പ്രധാന വാഗ്ദാനങ്ങളിലൊന്നായ അന്നഭാഗ്യ പദ്ധതിയില്‍ മാറ്റം വരുത്തി. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ അരിയും ഇന്ദിര കിറ്റും (1 കിലോ ചെറുപയര്‍, 1 കിലോ തുവര പരിപ്പ്, 1 കിലോ പഞ്ചസാര, 1 കിലോ ഉപ്പ്, 1 കിലോ പാചക എണ്ണ) നല്‍കാന്‍ വ്യാഴാഴ്ച മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പയാണ് ഇക്കാര്യം അറിയിച്ചത്.
ഞങ്ങള്‍ 10 കിലോ അരി നല്‍കിവരുന്നു. എന്നാല്‍ പിന്നീട്, ഒരു സര്‍വേ നടത്തി, അവിടെ 10 കിലോ അരി അല്പം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. കൂടുതല്‍ ഉപഭോക്താക്കളും പരിപ്പ്, പഞ്ചസാര, പാചക എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ ഇഷ്ടപ്പെടുന്നു. ഇതിനാലാണ് മാറ്റം വരുത്തിയത്.
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് കിലോ അരിയും സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കിലോ അരിയും നല്‍കുന്നുണ്ട്. സംസ്ഥാനത്ത് 1.26 കോടി ബിപിഎല്‍ കുടുംബങ്ങളുണ്ടെന്നും കുടുംബത്തിന്റെ വലുപ്പത്തെ അടിസ്ഥാനമാക്കി ഇന്ദിര കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുനിയപ്പ ചൂണ്ടിക്കാട്ടി.
SUNNARY: Karnataka cabinet changes ‘Anna Bhagya’ scheme, now Indira Kit instead of 5 kg rice