ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക് ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുക. 24 വരെ മഴ തുടരും. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം 26,27 തീയതികളിൽ വീണ്ടും മഴയുണ്ടാകും. ശിവമൊഗ്ഗ, ഹാസൻ, കുടക് ജില്ലകളിൽ 25നും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ 27 വരെ മിതമായ രീതിയിലും മഴ ലഭിക്കും. ഇന്ന് ബെംഗളൂരുവിൽ മഴയ്ക്കു സാധ്യതയുണ്ട്. 20 ഡിഗ്രി സെൽഷ്യസ് മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും അനുഭവപ്പെടും.
SUMMARY: Heavy rain likely in Karnataka’s coast and Malnad today.