KARNATAKA

കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം; രക്ഷിത് ഷെട്ടി മികച്ച നടന്‍

ബെംഗളൂരു : 2021-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രക്ഷിത് ഷെട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ചാർലി 777-ലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും ചാർലി 777 നേടി. മ്യൂട്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് അർച്ചന ജോയ്‌സിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. രത്‌നൻ പ്രപഞ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രമോദ് മികച്ച സഹനടനും ഉമാശ്രീ മികച്ച സഹനടിയുമായി.

കെ.എം.രഘു സംവിധാനം ചെയ്ത ദൊഡ്ഡഹട്ടി ബോരെഗൗഡയാണ് മികച്ച ച്ചിത്രം. ഹൃദയ ശിവ സംവിധാനം ചെയ്ത ബിസിലു കുദുരെ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. കൃഷ്ണമൂർത്തി ചമരം സംവിധാനം ചെയ്ത ഭാരതദ പ്രജഗളാദ നാവു എന്ന ചിത്രത്തിന് സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

പുനീത് രാജ്കുമാർ അഭിനയിച്ച യുവരത്ന എന്ന സിനിമ മികച്ച ജനപ്രീതിനേടിയ ചിത്രമായി തിരഞ്ഞെടുത്തു.
SUMMARY: Karnataka State Film Award; Rakshit Shetty Best Actor

NEWS DESK

Recent Posts

നെടമ്പാശ്ശേരിയില്‍ വൻ മയക്കുമരുന്ന് വേട്ട; ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനര്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് വൻ ലഹരി വേട്ട. നെടുമ്പാശ്ശേരിയില്‍ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സിംഗപ്പൂരില്‍ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയില്‍…

23 minutes ago

11 കുട്ടികൾ മരിച്ച സംഭവം; മധ്യപ്രദേശിൽ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശില്‍ 11 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണിയാണ് പിടിയിലായത്.…

1 hour ago

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി ബിഎംആർസിഎല്‍  നിർമിക്കുന്നു. അടുത്തിടെ തുറന്നു…

2 hours ago

യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവച്ച് കൊലപ്പെടുത്തി

ഡാലസ്: യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.…

2 hours ago

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകളില്‍ സന്ദർശനം നടത്തി ടിവികെ ജില്ലാ നേതാക്കൾ

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ടിവികെ കരൂർ ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി, ട്രഷറർ…

3 hours ago

കേരളസമാജം ബിദരഹള്ളി ഓണം കായികമേള ഇന്ന്

ബെംഗളുരു: കേരളസമാജം ബിദരഹള്ളിയുടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കായികമേള ഇന്ന് രാവിലെ 9 മുതല്‍ ഗുഡ്ഷെപ്പേഡ് സ്കൂ‌ൾ ഗ്രൗണ്ടിൽനടക്കും. മേളയില്‍ കുട്ടികൾ, യുവാക്കൾ,…

3 hours ago