കാസറഗോഡ്: കുമ്പളയ്ക്ക് സമീപം ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28) ആണ് മരിച്ചത്. മരിച്ചത്. ആൾട്ടോ കാറും ഥാർ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. യുവതിയെയും മറ്റുള്ളവരേയും ഉടന്‍തന്നെ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫാത്തിമത്ത് മിര്‍സാനയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റവരില്‍ കാറിലുണ്ടായിരുന്ന ഒരാളുടെ നിലയാണ് ഗുരുതരമാണ്. ഇടിച്ച ഥാര്‍ റോഡിലേക്ക് മറിഞ്ഞു. ഥാറിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റു. കൂട്ടിയിടിയില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് വാഹനങ്ങളും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു.
SUMMARY: Kasaragod car and jeep collide; 28-year-old woman dies, 4 injured
കാസറഗോഡ് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; 28-കാരി മരിച്ചു, 4 പേര്‍ക്ക് പരുക്ക്

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












