KERALA

കാസറഗോഡ്‌ യുവാവിനെ ലിഫ്റ്റ് കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കാസറഗോഡ്‌: കാസറഗോഡ്‌ നഗരത്തിന് സമീപത്തുള്ള നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് സംശയിക്കുന്ന യുവാവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതശരീരത്തിൽ വലിച്ചിഴച്ചതിന്‍റെ പാടുകൾ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാസർകോട് നഗരത്തിനു തൊട്ടടുത്താണ് സംഭവം. കെട്ടിടത്തിനു സമീപം സാമൂഹ്യ വിരുദ്ധർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകൻ അറിഞ്ഞിരുന്നു. ഇത് പരിശോധിക്കാൻ ഇടക്ക് എത്തുമായിരുന്നു. ചൊവ്വാഴ്ച രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരിച്ച ആളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
SUMMARY: Kasaragod youth found dead in lift pit; initial suspicion of murder

NEWS DESK

Recent Posts

ജന്മദിനാഘോഷത്തിനിടെ കേക്ക് തേച്ചതിനെച്ചൊല്ലിയുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ബുലന്ദ്‌ഷഹർ: മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു. ബുലന്ദ്ഷഹറിലെ ആർജെഎസ് ഫിറ്റ്നസ് ജിമ്മിൽ ശനിയാഴ്ച രാത്രി…

2 minutes ago

അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ഏൽക്കരുത്; 10 മുതൽ 3 വരെ പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ…

50 minutes ago

മുണ്ടത്തിക്കോട് അപകടം: ഒരാൾ കൂടി മരിച്ചു; ആകെ മരണം 17

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന തൃശൂര്‍ കുണ്ടന്നൂർ സ്വദേശി…

55 minutes ago

ജപ്പാനിൽ മണിക്കൂറുകൾക്കിടയിൽ രണ്ട് ഭൂചലനങ്ങൾ; ജാഗ്രതാ നിർദ്ദേശം

ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…

3 hours ago

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു…

3 hours ago

രണ്ടാം ഘട്ട വോട്ടെടുപ്പ്: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ…

4 hours ago