LATEST NEWS

പാക് ചാരസംഘടനയ്ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി: ആഗ്രയില്‍ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ലഖ്നൗ: ഇന്ത്യന്‍ നാവികസേനയുടെ വിവരങ്ങള്‍ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡില്‍ ലാന്‍സ് നായിക്കായി ജോലി ചെയ്തിരുന്ന 24-കാരനായ ആദര്‍ശ് കുമാര്‍ (ലക്കി) ആണ് ആഗ്രയില്‍ പിടിയിലായത്.

തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും ചിത്രങ്ങള്‍ ആദര്‍ശ് കുമാര്‍ പാക് ഏജന്റുമാര്‍ക്ക് അയച്ചുകൊടുത്തതായി എടിഎസ് സ്ഥിരീകരിച്ചു. രഹസ്യങ്ങള്‍ കൈമാറിയതിന് പുറമെ, സ്വന്തം ബാങ്ക് അക്കൗണ്ട് വഴി പാക് ഏജന്റിന് പണം കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഫോണ്‍ കോളുകളും ഇന്റര്‍നെറ്റ് ഇടപാടുകളും നിരീക്ഷിച്ചു വരികയായിരുന്നു എടിഎസ്.

മതിയായ തെളിവുകള്‍ ലഭിച്ചതോടെ തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം സൈനികരെ പ്രലോഭനങ്ങളില്‍ കുടുക്കുന്ന രീതി ഐഎസ്‌ഐ വ്യാപകമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാജസ്ഥാനിലെ ജെയ്സാല്‍മറില്‍ നിന്നും സമാനമായ രീതിയില്‍ ചാരപ്രവൃത്തി നടത്തിയ ഝബ്രറാം എന്നൊരാള്‍ പിടിയിലായിരുന്നു.

SUMMARY: Navy officer arrested in Agra for leaking secrets to Pakistani spy agency

NEWS BUREAU

Recent Posts

ജന്മദിനാഘോഷത്തിനിടെ കേക്ക് തേച്ചതിനെച്ചൊല്ലിയുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ബുലന്ദ്‌ഷഹർ: മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു. ബുലന്ദ്ഷഹറിലെ ആർജെഎസ് ഫിറ്റ്നസ് ജിമ്മിൽ ശനിയാഴ്ച രാത്രി…

3 minutes ago

അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ഏൽക്കരുത്; 10 മുതൽ 3 വരെ പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ…

50 minutes ago

മുണ്ടത്തിക്കോട് അപകടം: ഒരാൾ കൂടി മരിച്ചു; ആകെ മരണം 17

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന തൃശൂര്‍ കുണ്ടന്നൂർ സ്വദേശി…

55 minutes ago

ജപ്പാനിൽ മണിക്കൂറുകൾക്കിടയിൽ രണ്ട് ഭൂചലനങ്ങൾ; ജാഗ്രതാ നിർദ്ദേശം

ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…

3 hours ago

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു…

3 hours ago

രണ്ടാം ഘട്ട വോട്ടെടുപ്പ്: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ…

4 hours ago