Home KERALA കീം 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു

കീം 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു

0
17

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തില്‍ എറണാകുളം സ്വദേശി ജോണ്‍ ഷിനോജ് ഒന്നാം റാങ്ക് നേടി. ഹരികൃഷ്ണന്‍ ബൈജു രണ്ടാം റാങ്കും അക്ഷയ് ബിജു മൂന്നാം റാങ്കും നേടി. 9ാം റാങ്ക് നേടിയ ദിവ്യ രുഹുവാണ് പെണ്‍കുട്ടികളില്‍ മുന്നില്‍ എത്തിയത്.

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 86549 പേര്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. അതില്‍ 76230 പേര്‍ യോഗ്യത നേടി. 67505 പേരുടെ എന്‍ജിനീയിറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 27841 പേര്‍ ഫാര്‍മസി പരീക്ഷയില്‍ യോഗ്യത നേടി.

ഫാര്‍മസി വിഭാഗത്തില്‍ ആലപ്പുഴ സ്വദേശിനി അനഘ അനിലാണ് ഒന്നാം റാങ്ക് നേടിയത്. കോട്ടയം സ്വദേശി ഹൃഷികേശ് ആര്‍ ഷേണായി രണ്ടാം റാങ്കും മലപ്പുറം സ്വദേശിനി ഫാത്തിമാത്തു സഹ്‌റ മൂന്നാം റാങ്കും നേടി. മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ദ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്ത് വന്നത്.

SUMMARY: KEEM 2025 exam results announced

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page