ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കെജ്രിവാൾ തന്റെ വാക്കുകൾ ചെവികൊണ്ടില്ലെന്നും പണം കണ്ട് മതിമറന്നുവെന്നും അണ്ണാ ഹസാരെ പറഞ്ഞു.
സ്ഥാനാർഥിയുടെ പെരുമാറ്റം, ചിന്തകൾ എന്നിവ ശുദ്ധമായിരിക്കണം. ജീവിതം കുറ്റമറ്റതായിരിക്കണമെന്നും ത്യാഗം ഉണ്ടായിരിക്കണമെന്നും ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങളാണ് സ്ഥാനാർഥിക്ക് വോട്ടർമാർക്കിടയിൽ വിശ്വാസ്യതയുണ്ടാക്കുന്നത്. ഇക്കാര്യം താൻ പലതവണ കെജ്രിവാളിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, അദ്ദേഹം മദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കിയെന്നും അണ്ണാ ഹസാരെ പറഞ്ഞു.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ എ എ പി പ്രമുഖരെല്ലാം കാലിടറി വീണ പശ്ചാത്തലത്തിലാണ് കേജ്രിവാളിന്റെ രാഷ്ട്രീയ ഗുരുവായ ഹസാരെയുടെ പ്രതികരണം. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിൽ 24 സീറ്റിലാണ് ആം ആദ്മി സാന്നിദ്ധ്യമറിയിച്ചിരിക്കുന്നത്. അതേ സമയം 46 സീറ്റിന്റെ ലീഡുമായി ബിജെപി മുന്നിട്ട് നിൽക്കുകയാണ്.
<BR>
TAGS : DELHI ELECTION-2025 | ARAVIND KEJIRIWAL
SUMMARY : Kejriwal was overwhelmed by money; did not listen to my warnings: Anna Hazare criticizes
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…