Tuesday, September 16, 2025
27.4 C
Bengaluru

കള്ളക്കടല്‍, ഉയര്‍ന്ന തിരമാല; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരള തീരത്തും തമിഴ്‌നാട് തീരത്തും വെള്ളിയാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങള്‍ ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇതിന്റെ ഭാഗമായി 3 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ സാധ്യതയുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലും തിങ്കളാഴ്ച കാസറഗോഡ് ജില്ലയിലും അതിശക്തമായ ശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

TAGS : KERALA | SEA | FISHERMEN
SUMMARY : High tide; Warning to fishermen

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പാലക്കാട് വെടിയുണ്ടകളുമായി നാലുപേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കല്‍പ്പാത്തിയില്‍ വെടിയുണ്ടകളുമായി നാലുപേർ പിടിയില്‍. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

പാലക്കാട്‌: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട്...

ബെറ്റിംഗ് ആപ്പ് കേസ്: യുവരാജ് സിംഗിനും റോബിന്‍ ഉത്തപ്പയ്ക്കും നോട്ടീസയച്ച്‌ ഇഡി

ന്യൂഡൽഹി: അനധികൃത വാതുവെപ്പ് കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ...

വയനാട് പുനരധിവാസം: 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി...

പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരി ദേവിക (16)യെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച...

Topics

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

Related News

Popular Categories

You cannot copy content of this page