ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുഡ്ബോളിൽ കേരളം ഫൈനലിൽ. മണിപ്പൂരിനെതിരെ തകര്‍പ്പന്‍ വിജയവുമായാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമി ഫെനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. പിപി മുഹമ്മദ് റോഷൽ കേരളത്തിനായി ഹാട്രിക് നേടി.
റോഷലിനെ കൂടാതെ അജ്‌സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയാണ് മണിപ്പൂര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. ആദ്യം നടന്ന സെമി ഫൈനലിൽ സര്‍വീസസിനെ തോല്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഫൈനലില്‍ കയറി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കേരളം ബംഗാളിനെ നേരിടും.
ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. കേരളത്തിന്റെ പ്രതിരോധം മറികടക്കാൻ അവർക്കായില്ല. 22ാം മിനിറ്റിൽ നസീബ് റഹ്‌മാന്റെ ഗോളിലൂടെയാണ് കേരളം മുന്നിലെത്തുന്നത്. എന്നാല്‍ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പുര്‍ സമനിലപിടിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് കേരളം വീണ്ടും വലകുലുക്കുന്നത്. മുഹമമ്ദ് അജ്‌സലാണ് രണ്ടാം ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ മണിപ്പൂര്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം കേരളം തടുത്തു. 73-ാം മിനിറ്റിലാണ് റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തുന്നത്. തുടർന്ന് 87-ാം മിനിറ്റിലും റോഷൽ കേരളത്തിന്റെ സ്കോർബോർഡിലേക്ക് നാലാം ഗോൾ ചേർത്തു. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റോഷല്‍ ഹാട്രിക്ക് ഗോൾ കണ്ടെത്തിയത്.
<BR>
TAGS : SANTOSH TROPHY,
SUMMARY : Kerala in Santosh Trophy final.
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…