ബെംഗളൂരു: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവത്തിൽ മലയാളി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസ് (49) ആണ് പിടിയിലായത്. ബീഡിക്കമ്പനി ഉടമ ബൊളന്തുരു നര്‍ഷയില്‍ സുലൈമാന്‍ ഹാജിയുടെ വീട്ടില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ചമഞ്ഞ് മലയാളി ഉൾപ്പെടെയുള്ള ആറംഗ സംഘം 30 ലക്ഷം തട്ടിയത്.
തമിഴ്നാട് രജിസ്ട്രേഷനുള്ള കാറില്‍ വന്ന സംഘം വീട്ടില്‍ രണ്ടു മണിക്കൂറോളം റെയ്ഡ് നാടകം നടത്തിയാണ് പണം കവര്‍ന്നത്. പ്രതിയില്‍ നിന്ന് കാറും അഞ്ച് ലക്ഷം രൂപയും മറ്റ് സ്വത്തുക്കളും പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള പ്രതികളെ പിടികൂടുന്നതിനും മോഷ്ടിച്ച പണം വീണ്ടെടുക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് മംഗളൂരു എസ്പി യതീഷ് എൻ. പറഞ്ഞു. പ്രതികളെ പിടികൂടാനായി നാല് പ്രത്യേക ടീമുകളെ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: Member of gang who robbed bizman posing as ED team held
ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന്…
തിരുവനന്തുപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ…
തൃശ്ശൂര്‍: കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ…
ന്യൂഡല്‍ഹി: വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. 10 മണിക്കൂര്‍ നീണ്ടു…
മലപ്പുറം: മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീനയാണ് മരിച്ചത്. …
തിരുവനന്തപുരം: ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ…