ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും ക്രിസ്മസ് സന്ദേശം കൈമാറുകയും ചെയ്തു.
ഈ മാസം 22 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് സമാജം പ്രസിഡന്റ് ആർ മുരളീധർ, വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, ട്രഷറർ ബിജു ജേക്കബ്, ജോയിൻ്റ് സെക്രട്ടറി മുരളി സി പി, വിജയൻ വി കെ, അശോകൻ കെ പി, ശശി കെ, ഏഡൻസ് എം ജെ, ആർ ഉണ്ണികൃഷ്ണൻ, അശോക് കുമാർ, അക്ഷയ് കുമാർ, ഓമനക്കുട്ടൻ പിള്ള, സുധാകരൻ, തോമസ് എബ്രഹാം, രാജേഷ് കൃഷ്ണൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. സമാജത്തിൻ്റെ വിദ്യാനിധി സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കരോളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ വിദ്യാർഥികൾക്കുള്ള പഠന സഹായങ്ങൾക്ക് വിനിയോഗിക്കും.
SUMMARY: Kerala Samajam Bengaluru North West Christmas Carol Singing Group’s home visit begins














