ബെംഗളൂരു: ‘കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും’ എന്ന വിഷയത്തില്‍ കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംവാദം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന് ഞായറാഴ്ച രാവിലെ 10.30 ന് വിജനപുരയിലുള്ള (കെആർ പുരം റെയിൽവേ സ്റ്റേഷന് പിൻവശം) ജൂബിലി സ്കൂളിലാണ് പരിപാടി.
കവിയും പ്രഭാഷകനുമായ കെ എൻ പ്രശാന്ത് കുമാർ മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും സംവാദത്തില്‍ പങ്കെടുക്കും. കടമ്മനിട്ടയുടെ കവിതകൾ ആലപിക്കാൻ സന്ദർഭവും ഒരുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9008273313 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
SUMMARY: Kerala Samajam Dooravani Nagar Literary Section Discussion













