ASSOCIATION NEWS

കേരളസമാജം തിരുവാതിര മത്സരം ഫെബ്രുവരി 8 ന്  

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന തിരുവാതിര മത്സരം ഫെബ്രുവരി 8 ന് രാവിലെ 10 മണി മുതല്‍ ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 20,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 10,000 രൂപയും ട്രോഫിയും 3 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

ഒരു ടീമില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം . തിരുവാതിരക്ക് വായ്പാട്ട് അനുവദിക്കും. സമയ പരിധി 10 മിനിട്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി പേര് രജിസ്‌റര്‍ ചെയ്യണമെന്ന് കേരളസമാജം വനിതാ വിഭാഗം പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ ദിവ്യ മുരളി, രമ്യ ഹരികുമാര്‍ എന്നിവര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച യോഗത്തില്‍ കേരളസമാജം വനിതാ വിഭാഗം ചെയര്‍പേര്‍സന്‍ കെ റോസി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ലൈല രാമചന്ദ്രന്‍, ദിവ്യ മുരളി, രമ്യ ഹരികുമാര്‍, അമൃത സുരേഷ്, ഷൈമ രമേഷ്, സുധ വിനീഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു. വിശദ വിവരങ്ങള്‍ക്ക് 8861978471, 9036876989
SUMMARY: Kerala Samajam Thiruvathira Competition on February 8

 

NEWS DESK

Recent Posts

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…

14 hours ago

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

15 hours ago

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…

16 hours ago

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…

16 hours ago

ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…

16 hours ago

പിഎസ്‌എല്‍വി-സി 62 കുതിച്ചുയര്‍ന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…

17 hours ago