തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 92040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നല്‍കേണ്ടിയിരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 210 രൂപ കൂടി 11, 715 രൂപയിലാണ് വ്യാപാരം.
ആഗോള വിപണിയിലെ ചലനങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ വന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായത്. അന്താരാഷ്‌ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വർണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
SUMMARY: Gold rate is increased












