തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ കുറഞ്ഞിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 73,440 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒരു ഗ്രാം സ്വർത്തിന്റെ വില 9180 രൂപയായി കുറഞ്ഞു.
ഈ മാസം എട്ടാം തീയതിയാണ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ വിലയ്ക്ക് വിപണി സാക്ഷ്യം വഹിച്ചത്. അന്ന് 75,760 രൂപയായിരുന്നു വില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ ഇടിവ് സംഭവിക്കുകയായിരുന്നു. 16,17,18 തീയതികളില്‍ 74200 രൂപ എന്ന നിരക്കില്‍ തുടരുകയായിരുന്നു. എന്നാല്‍ ഇന്നലെ 320 രൂപയുടെ ഇടിവാണ് ഉണ്ടായത്.
SUMMARY: Gold rate is decreased