തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന് 480 രൂപ കുറഞ്ഞ് 86,850 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിച്ചതും സ്വര്‍ണത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതുമാണ് വിലക്കുറവിന് കാരണമായത്.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,905 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,925 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,470 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 156 രൂപ. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.S
SUMMARY: Gold rate is decreased