തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 9,230 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തില്‍ 400 രൂപയുടെ വര്‍ധനയുണ്ട്. ഇന്നത്തെ പവന്‍വില 73,840 രൂപയാണ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,575 രൂപയിലെത്തി. വെള്ളിവില 122 രൂപയില്‍ തന്നെ തുടരുകയാണ്.
SUMMARY: Gold rate is increased