തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 80 രൂപ കൂടി 11,725 രൂപയും പവന്‍ വില 640 രൂപ കൂടി 93,800 രൂപയുമായി. ശനിയാഴ്ച പവന് 1,400 രൂപ കൂടിയിരുന്നു. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 65 രൂപ കൂടി 9,645 രൂപയിലെത്തി.
14 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 7,510 രൂപയും ഒമ്പത് കാരറ്റിന് 30 രൂപ കൂടി 4,845 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില 167 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍, ഔണ്‍സിന് ഏകദേശം 4,160 ഡോളര്‍ എന്ന നിലവാരത്തിലാണ് സ്വർണ്ണം വ്യാപാരം ചെയ്യപ്പെടുന്നത്. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും ലോകമെമ്പാടുമുള്ള വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും സ്വർണ്ണത്തിന് സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള ഡിമാൻഡ് വർധിപ്പിക്കുന്നുണ്ട്.
SUMMARY: Gold rate increased













