തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന് വിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 720 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ 94920 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന.
ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9825 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7650 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4935 രൂപയാണ്. സ്വർണ്ണത്തേക്കാള്‍ വെള്ളി ആഭരണങ്ങള്‍ക്ക് പ്രചാരമുള്ള പ്രദേശങ്ങളില്‍ വെള്ളിയുടെ ഡിമാൻഡ് വൻതോതില്‍ കൂടിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 195 രൂപയായി.
SUMMARY: Gold rate is increased













