തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍ വില 98,880 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ 15ന് റെക്കോഡ് ഉയരമായ 99,280 രൂപയിലെത്തിയ ശേഷം വില കുറച്ച് താഴ്ന്നിരുന്നു. പിന്നീട് വീണ്ടും ഉയരുന്ന ട്രെന്റാണ് കാണിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 25 രൂപ കൂടി 10,165 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,915 രൂപയാണ്. 20 രൂപയുടെ വര്‍ധന. വെള്ളിവില ഗ്രാമിന് 210 രൂപയാണ് ഇന്നത്തെ വില. സമീപകാലത്ത് വ്യവസായിക ഉപയോഗം വലിയതോതില്‍ വര്‍ധിച്ചതാണ് വെള്ളിവിലയെ മുന്നോട്ടു നയിച്ചത്.
SUMMARY: Gold rate is increased














