തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി 12,400 രൂപയുമായി. കഴിഞ്ഞ രണ്ടുദിവസമായി സ്വർണവിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒമ്പതിനായിരുന്നു.
അന്ന് പവന് 94,920 രൂപയും ഗ്രാമിന് 11,865 രൂപയുമായിരുന്നു. ഈ മാസം അവസാനിക്കുന്നതോടെ പവൻ വില ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ കണക്കുക്കൂട്ടുന്നത്. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 13,528 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ,ഗ്രാമിന് 12,400 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 10,146 രൂപയുമായി.
SUMMARY: Gold rate is increased














