ഡല്‍ഹി: എസ്‌ഐആർ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍. സമയപരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. 25 ലക്ഷം പേരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അർഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ ഉള്‍പ്പെടാതെ പോവരുത്. കുറ്റമറ്റ രീതിയില്‍ എസ്‌ഐആർ പൂർത്തിയാവാൻ കൂടുതല്‍ സമയം വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജി ആദ്യം പരിഗണിച്ചപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ സമയം നീട്ടണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനും എസ്‌ഐആറിനും ഒരേ ജീവനക്കാരാണെന്നും അന്ന് കോടതിയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐആർ നടപടി ക്രമങ്ങള്‍ നീട്ടിയിരുന്നു. എസ്‌ഐആർ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാനാണ് സുപ്രിംകോടതി നിർദേശിച്ചിരിക്കുന്നത്.
നിവേദനം അനുഭാവപൂർവം പരിഗണിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നിവേദനം പരിഗണിച്ച് കൈക്കൊണ്ട തീരുമാനം സുപ്രിംകോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.
SUMMARY: Kerala wants SIR extended again; Supreme Court to file a petition with Election Commission














