കാസറഗോഡ്: ചൈനയിൽ നിന്നും പുറപ്പെട്ട കപ്പലിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച കാണാതായ കാസറഗോഡ് സ്വദേശി ആൽബർട്ട് ആന്‍റണിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചെന്ന് വിവരം ലഭിച്ചതായി കുടുംബം. ആൽബർട്ടിനെ കാണാതായി ഇന്നേക്ക് അഞ്ചു ദിവസം പിന്നിട്ടപ്പോഴാണ് കുടുംബത്തിന് ഈ വിവരം ലഭിച്ചിരിക്കുന്നത്. നേരത്തെ സ്ഥലത്ത് കപ്പലുകൾ തിരച്ചിൽ നടത്തിയിരുന്നു.
നിലവിൽ ഇതുവഴി പോകുന്ന കപ്പലുകൾക്ക് നിരീക്ഷണം നടത്താൻ നിർദേശം നൽകിയതായാണ് വിവരം. സിനർജി മാരിടൈം കമ്പനിയുടെ എം വി ട്രൂ കോൺറാഡ് എന്ന ചരക്ക് കപ്പലിലെ ഡെക്ക് ട്രെയിനിങ് കാഡറായി ജോലി ചെയ്യുകയായിരുന്നു ആൽബർട്ട് ആന്‍റണി. ചൈനയിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെ ശ്രീലങ്കയിൽ നിന്നുമാണ് ആൽബർട്ട് ആന്‍റണിയെ കാണാതാവുന്നത്. ഈ കപ്പൽ നിലവിൽ സൗത്ത് ആഫ്രിക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇതേ കപ്പൽ കമ്പനിയിൽ ജോലി ചെയ്യുന്ന അവധിക്ക് നാട്ടിലെത്തിയ ജീവനക്കാരനാണ് അധികൃതരുടെ നിർദേശപ്രകാരം ആൽബർട്ടിനെ കാണാതായ വിവരം ആദ്യം കുടുംബത്തെ അറിയിച്ചത്. തുടർന്ന് കമ്പനി അധികൃതരും വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി ഏഴിന് വീട്ടുകാരുമായി വീഡിയോ കോളിൽ ആൽബർട്ട് സംസാരിച്ചിരുന്നു. പിന്നീട് വിളിക്കുകയോ വാട്‌സ്ആപ്പ് മെസേജുകൾക്കൊന്നും പ്രതികരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് കുടുംബം പറഞ്ഞു. ഏപ്രിലിലാണ് ആൽബർട്ട് ജോലിയിൽ പ്രവേശിച്ചത്.
TAGS: KERALA | MISSING
SUMMARY: Keralite Mariner missing from Srilanka not found, rescue operation shut
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…