ബെംഗളൂരു: വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ. കേസിൻ്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ സത്താർ, മുസ്തഫ, ഷാഫി എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയും മലയാളിയുമായ ആയിഷ എന്ന റഹ്മത്ത്, ഭർത്താവ് ഷോയിബ്, സിറാജ് എന്നിവർ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു.
മുൻ എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെ സഹോദരൻ കൂടിയായ മുംതാസ് അലിയെ ഞായറാഴ്ചയാണ് കാണാതാകുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ മംഗളൂരു കുളൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി നദിയില്‍ നിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെടുത്തത്.
ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ഹണിട്രാപ്പ് സംഘമാണെന്നും കണ്ടെത്തിയിരുന്നു. റഹ്മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: Mumtaz Ali Case, Three more accused arrested
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…