ചെന്നൈ: നടി ഖുഷ്‌ബു തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ജെപി നദ്ദ ഷാള്‍ അണിയിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപിയില്‍ പുതിയ ഉത്തരവാദിത്വം നല്‍കിയതിന് ഖുഷ്‌ബു സമൂഹമാധ്യമ പോസ്റ്റിലൂടെ നന്ദി പറഞ്ഞു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് താരത്തിന് പ്രധാനപ്പെട്ട പദവി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും താരം പരാജയപ്പെട്ടിരുന്നു. നിലവില്‍ ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്നു ഖുഷ്ബു. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഖുഷ്ബു പാർട്ടി പരിപാടികളില്‍ നിന്ന് അകലം പാലിച്ചിരുന്നു. താരം രാഷ്ട്രീയത്തില്‍ സജീവമായി തുടരുമോയെന്ന ചോദ്യങ്ങള്‍ ഉയർന്നുവരുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം.
ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഖുഷ്ബു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും 2020ഓടെ ബിജെപിയില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാർട്ടിയുടെ തീരുമാനത്തില്‍ താൻ സന്തോഷവതിയാണെന്ന് ഖുഷ്‌ബു പ്രതികരിച്ചു.
SUMMARY: Khushbu appointed as Tamil Nadu BJP vice president