ബെംഗളൂരു: കെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. വിജയ കർണാടക അസിസ്റ്റന്റ് എഡിറ്റർ മേരി ജോസഫ് മുഖ്യാതിഥിയായി. കെ.എൻ.ഇ.ടി പ്രസിഡന്റ് സി. ഗോപിനാഥൻ, വൈസ് പ്രസിഡന്റ് എം. രാജഗോപാൽ, സെക്രട്ടറി ജെയ്ജോ ജോസഫ്, കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, ട്രസ്റ്റിമാരായ പോൾ പീറ്റർ, സയ്യിദ് മസ്താൻ, അഡ്മിനിസ്ട്രേറ്റർ കരുണാകരൻ എന്നിവർ വിശിഷ്ടാതിഥികളായി. പ്രിൻസിപ്പൽ ശുഭ റാവു ഡിജിറ്റൽ ഡിസ്പ്ലേയിലൂടെ റിപ്പോർട്ട് അവതരിപ്പിച്ചു.
സമന്വയ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക പരിപാടിയിൽ വിദ്യാർഥികൾ സ്കിറ്റ്, നാടോടി ക്ലാസിക്കൽ, സമകാലിക നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. ഭുവനേശ്വരി, സുനിത എന്നിവർ നേതൃത്വം നൽകി.
SUMMARY : KNE Public School Annual Day Celebration














