ബെംഗളൂരു: കെഎൻഎസ്എസ് കരയോഗങ്ങള്‍ സംഘടിപ്പിക്കുന്ന ഓണച്ചന്തകള്‍ പ്രവര്‍ത്തനമാരംഭിച്ചു. എംഎസ് നഗർ കരയോഗം എംഎംഇടി സ്കൂളിൽ ആരംഭിച്ച ഓണച്ചന്ത കെഎൻഎസ്എസ് വൈസ് ചെയർമാൻ കെ.വി. ഗോപാലകൃഷ്ണൻ, കരയോഗം ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, ഇ.സി. ദേവിദാസ്, ശരത്ചന്ദ്ര ബാബു, രാധാകൃഷ്ണൻ കൊച്ചാട്ടിൽ, മഹിളാവിഭാഗം ജനനിയുടെ ഭാരവാഹികളായ ശ്രീദേവി സുരേഷ്, ഗീതാ മനോജ്, ഗീതാ മഹാദേവൻ എന്നിവർചേർന്ന് ഉദ്ഘാടനംചെയ്തു. ചന്ത സെപ്റ്റംബർ നാലുവരെ നീണ്ടുനിൽക്കും.
കൊത്തനൂർ കരയോഗം ഡോൺ ബോസ്‌കോ സ്കൂളിൽ ആരംഭിച്ച ഓണച്ചന്ത കരയോഗം രക്ഷാധികാരി രാധാകൃഷ്ണൻ നായർ, ഭാരവാഹികളായ അരുൺലാൽ, പ്രശാന്ത് നായർ, വിപിൻ, മഹിളാവിഭാഗം സഖി ഭാരവാഹികളായ പ്രിയാ അരുൺ, പ്രിയാ വിപിൻ എന്നിവർചേർന്ന് ഉദ്ഘാടനംചെയ്തു.
SUMMARY: KNSS Onam Chandhas