കൊച്ചി: കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. തൃശ്ശൂർ സ്വദേശിനിയായ സ്വപ്ന കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിലാണ് ജോലി ചെയ്യുന്നത്.
സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാൻ എത്തിയത്. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാൻ എത്തിയത്. രണ്ട് കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്നു. സ്വപ്നക്കെതിരെ ഇതിന് മുമ്പും കൈക്കൂലി വാങ്ങിയതായി പരാതി ഉയർന്നിരുന്നു. കൊച്ചി കോർപ്പറേഷനിലും സോണൽ ഓഫീസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്നാണ് വിജിലൻസ് സംഘം ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചത്.
TAGS: KERALA | ARREST
SUMMARY: Kochi corporation officer arrested taking bribe