കണ്ണൂർ: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ് കൊടി സുനിയെ ജയില്‍ മാറ്റും. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കൊടി സുനിയെ ജയില്‍ മാറ്റാന്‍ തീരുമാനിച്ചത്. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും തവനൂർ സെൻട്രല്‍ ജയിലിലേക്കായിരിക്കും മാറ്റുക.
കൊടി സുനിയോടൊപ്പം കിർമാണി മനോജ്, ബ്രിട്ടോ എന്നിവരും ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കൊടി സുനി മദ‍്യപിക്കുന്നതിന്‍റെ ദൃശ‍്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാഹി ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പോലീസ് ഉദ‍്യോഗസ്ഥർ നോക്കി നില്‍ക്കെ കൊടി സുനി മദ‍്യപിച്ചത്. ഇതിനു പിന്നാലെ പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
SUMMARY: Kodi Suni to be transferred from Kannur Central Jail to Tavanur