തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ച കൊല്ലം പള്ളിമണ്‍ സ്വദേശിയായ യുവാവിനെ ജീവനക്കാരാണ് പിടികൂടി പോലീസിന് കൈമാറിയത്.
അതേസമയം ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിയില്‍ പുക ഉയർന്നതോടെ വിമാനത്തിലെ അപായമണി മുഴങ്ങുകയായിരുന്നു. യുവാവിനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
SUMMARY: Kollam native arrested for smoking on Air India Express