കൊണ്ടോട്ടി: വീട്ടിലെ കാര്‍ ഓടിക്കാന്‍ പിതാവ് താക്കോല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന്‍ കാര്‍ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് 21കാരനായ ഡാനിഷ് മിന്‍ഹാജിനെ അറസ്റ്റ് ചെയ്തു.
ലൈസന്‍സ് ഇല്ലാത്ത മകന്‍ കാറോടിക്കാന്‍ ചോദിച്ചുപ്പോൾ പിതാവ് സമ്മതിച്ചില്ല. ഇതിന്റെ വൈരാഗ്യത്തിൽ 21കാരന്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത് കാറിനുമേല്‍ ഒഴിച്ച് തീയിടുകയായിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിനാണ് തീയിട്ടത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
TAGS : CAR | FIRE | ARREST
SUMMARY : The father did not give the key; The son burnt the car by pouring petrol on it
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…