കെ.ആർ മീരയുടെ ‘ഭഗവാൻ്റെ മരണം’ ഇനി കന്നഡയിലും

ബെംഗളൂരു : കെ.ആർ. മീരയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ഭഗവാന്റെ മരണം’ എന്ന കഥാസമാഹാരം ഇനി കന്നഡയിലേക്ക്. കര്‍ണാടകയിലെ പ്രമുഖ പ്രസാധകരായ ബഹുരൂപിയാണ് 6 കഥകൾ ഉൾപ്പെടുന്ന പുസ്തകം “ഭഗവന്തന സാവു” എന്ന പേരിൽ പുറത്തിറക്കുന്നത്. മലയാളിയും കാസറഗോഡ് സ്വദേശിയുമായ കന്നഡ പത്രപ്രവർത്തകൻ വിക്രം കാന്തികെരെയാണ് കന്നഡയിലേക്ക് വിവർത്തനം ചെയ്തത്. ബെംഗളൂരു ചിത്രകലാ പരിഷത്തിൽ ഈ മാസം 9-ന് നടക്കുന്ന ചടങ്ങിൽ നടൻ പ്രകാശ് രാജ് പുസ്തകം പ്രകാശനം ചെയ്യും.

ബഹുരൂപിയും ധാർവാഡ് ഡോ. എം.എം. കലബുറഗി നാഷണൽ ട്രസ്റ്റും ചേർന്നാണ് പുസ്തക പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. കെ.ആർ. മീര, ഡോ. എം.എം. കലബുറഗി നാഷണൽ ട്രസ്റ്റ് അംഗങ്ങളായ ശ്രീവിജയ കലബുറഗി, സിദ്ദനഗൗഡ പാട്ടീൽ, ബഹുരൂപി സ്ഥാപക വി.എൻ. ശ്രീജ, വീരണ്ണ രാജൂര, ജി.എൻ. മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. രണ്ടു കവർ പേജുകളുമായിട്ടാണ് പുസ്തകം പുറത്തിറക്കുന്നത്. കന്നഡയിൽ ആദ്യമായിട്ടാണ് ഒരു പുസ്തകം രണ്ടു കവർ പേജുകളുമായി ഇറങ്ങുന്നത്.

വിക്രമിന്റെ മൂന്നാമത്തെ കന്നഡ പരിഭാഷയാണ് ഭഗവന്തന സാവു. ഒ.കെ. ജോണിയുടെ ‘കാവേരിയോടൊപ്പം എന്റെ യാത്രകൾ’ എന്ന യാത്രാവിവരണ കൃതി കന്നഡയിലേക്ക് ‘കാവേരി തീരദ പയണ’ എന്ന പേരിൽ വിവര്‍ത്തനം ചെയ്തതിന് കന്നഡ സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചിരുന്നു. ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ മഹാകാവ്യമായ ‘ഉമാകേരള’വും കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.

കന്നഡ ദിനപത്രമായ പ്രജാവാണിയുടെ മംഗളൂരുവിലെ സീനിയർ റിപ്പോർട്ടറാണ്. കന്നഡയിലെയും മലയാളത്തിലെയും ആദ്യകാല നോവലുകളെക്കുറിച്ച് എം.ഫിൽ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മംഗളൂരുവിലാണ് താമസം.
<BR>
TAGS : ART AND CULTURE | LITERATURE

Savre Digital

Recent Posts

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

25 minutes ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

59 minutes ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

3 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…

4 hours ago

38 ദിവസത്തിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു

പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…

4 hours ago