പമ്പ: ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് അന്തർസംസ്ഥാന സർവീസ് തുടങ്ങി. പമ്പ-കോയമ്പത്തൂർ സർവീസാണ് ആരംഭിച്ചിട്ടുള്ളത്. പമ്പ ഡിപ്പോ നടത്തുന്ന കോയമ്പത്തൂർ ബസ് രാത്രി 9.30 ന് അവിടെ നിന്ന് പുറപ്പെടും. തിരിച്ചു രാവിലെ ഒൻപതിനാണ് പമ്പയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള സർവീസ്.
കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയുടെ ബസാണ് നാളെ (ശനി) മുതല്‍ പമ്പ-തെങ്കാശി റൂട്ടില്‍ സര്‍വീസ് നടത്തുക. രാത്രി എഴിന് തെങ്കാശിയില്‍ നിന്ന് പുറപ്പെടും. തിരിച്ചുള്ള ബസ് രാവിലെ ഒമ്പതിന് പമ്പയില്‍ നിന്ന് പുറപ്പെടും. പളനി, തിരുനെല്‍വേലി, കമ്പം, ചെന്നൈ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ നടത്താന്‍ ബസുകള്‍ തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയിലേക്കും ഭക്തരുടെ ആവശ്യാനുസരണം സര്‍വീസുകള്‍ നടത്തും. അന്തര്‍സര്‍വീസുകള്‍ നടത്താനായി കെഎസ്ആര്‍ടിസിയുടെ 67 ബസുകള്‍ക്കാണ് പുതുതായി പെര്‍മിറ്റ് ലഭിച്ചത്.
SUMMARY: KSRTC Pamba-Coimbatore interstate service started; Pamba-Thenkashi service from tomorrow













