തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഏറ്റവും ദീര്‍ഘദൂര സര്‍വീസായ തിരുവനന്തപുരം-കൊല്ലൂര്‍ മൂകാംബിക റൂട്ടിലേക്ക് പുതിയ വോള്‍വോ എസി മള്‍ട്ടി ആക്‌സില്‍ ബസ്. ഉല്ലാസയാത്രയ്ക്കും ക്ഷേത്രദര്‍ശനത്തിനുമായി നിരവധി ഭക്തരും യാത്രക്കാരും ആശ്രയിക്കുന്ന ഈ റൂട്ടിലെ യാത്രാനുഭവം കൂടുതല്‍മെച്ചപ്പെടുത്താനാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം. ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1,811 രൂപയാണ്. 49 സീറ്റുകളാണ് ബസ്സിലുള്ളത്.
കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്, മംഗളൂരു, ഉഡുപ്പി വഴിയാണ് കടന്നുപോകുക. തിരുവനന്തപുരത്ത് നിന്ന് ഉച്ചക്ക് 02.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08.05ന് മൂകാംബികയിലെത്തും. കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് ഉച്ചക്ക് 02.15ന് പുറപ്പെട്ട് തിരുവനന്തപുരത്ത് അടുത്ത ദിവസം രാവിലെ 06.20ന് എത്തും.
SUMMARY: KSRTC with Volvo AC multi-axle bus on Thiruvananthapuram-Kollur Mookambika route