ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ പി സുഷമയുടെ സ്മരണാർത്ഥം ബെംഗളൂരു കുന്ദലഹള്ളി കേരളസമാജം നടത്തിയ ചെറുകഥാ രചനാമത്സരത്തില്‍ എൽ എൽ നിത്യാലക്ഷ്മിയുടെ ‘പരികല്പിതവിധി’ ഒന്നാം സമ്മാനം നേടി. പതിനായിരം രൂപയാണ് സമ്മാനത്തുക. രവി എറാടത്തിന്റെ ‘ദശരഥപുത്രി’ അയ്യായിരം രൂപയുടെ രണ്ടാം സമ്മാനവും രമാ പ്രസന്ന പിഷാരടിയുടെ ‘ഭൈരവിയും ഏഴുകൊടുമുടികളും’ എന്ന കഥ മൂവായിരം രൂപ സമ്മാനമുള്ള മൂന്നാം സ്ഥാനാവും നേടി. വിജയികൾക്കുള്ള സമ്മാനം കുന്ദലഹള്ളി കേരളസമാജത്തിന്റെ ഓണാഘോഷമായ ‘കെ.കെ.എസ് പൊന്നോണം 2025 ‘ നടക്കുന്ന വേദിയായ ബ്രുക്ഫീൽഡിലെ സി.എം.ആർ.ഐ.ടി. കോളേജിൽ ഒക്ടോബർ 12 ന് നല്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
SUMMARY: Kundalahalli Kerala Samajam Short Story Competition. First Prize for ‘Parilipithavidhi’ by LL Nithyalakshmi
SUMMARY: Kundalahalli Kerala Samajam Short Story Competition. First Prize for ‘Parilipithavidhi’ by LL Nithyalakshmi