കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്. പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. അപകടകരമായ രീതിയിൽ റോഡിൻറെ കട്ടിംഗ് സൈഡിന് മുകളിൽ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനിൽക്കുന്നുണ്ട്.
SUMMARY: Landslide threat: Night travel and daytime parking prohibited on Munnar Gap Road

മണ്ണിടിച്ചിൽ ഭീഷണി: മൂന്നാർ ഗ്യാപ് റോഡിൽ രാത്രി യാത്രയും പകൽ സമയത്ത് പാർക്കിങ്ങും നിരോധിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories