കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഭിഭാഷകൻ അറസ്റ്റില്‍. കൊല്ലം സ്വദേശിയായ അഡ്വക്കേറ്റ് സംഗീത് ലൂയിസാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യങ്ങളിലൂടെയും ഫോണിലൂടെയുമാണ് സംഗീത് ലൂയിസ് ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്.
കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ഒന്നാം പ്രതി മിനു മുനീർ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ബാലചന്ദ്രമേനോനില്‍ നിന്നും പണം തട്ടാൻ മിനുവും സംഗീതും ഗുഢാലോചന നടത്തിയെന്നാണ് കേസ്. കൂടുതല്‍ പേർ ഇതില്‍ ഉള്‍പ്പെട്ടിടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
SUMMARY: Lawyer arrested for trying to extort money from actor Balachandra Menon by threatening him