ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ കർഷകന്റെ വീട്ടിൽ പുലിയെത്തിയതായി കണ്ടെത്തി. മൂദനദുഗോദു ഗ്രാമത്തിലെ കർഷകനായ പ്രകാശ് പൂജാരിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലിയെത്തിയത്. വീട്ടിലെ നായകൾ ശക്തമായി കുരച്ചതോടെ പുലി മടങ്ങി പോകുകയായിരുന്നു.
നായകളുടെ കുര കേട്ട് വീടിനു പുറത്തിറങ്ങാൻ പ്രകാശ് ശ്രമിച്ചെങ്കിലും വീട്ടുകാർ തടഞ്ഞു. സിസിടിവിയുടെ മോണിറ്റർ തകരാറിലായിരുന്നതിനാൽ എന്താണു നടന്നതെന്ന് അറിയാനായില്ല. തുടർന്ന് തകരാർ പരിഹരിച്ചതിനു ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയാണ് വീട്ടിലെത്തിയതു തിരിച്ചറിഞ്ഞത്.
പുലിയുടെ സാന്നിധ്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും പടക്കം പൊട്ടിച്ച് ഓടിക്കാനാണ് ഇവർ നിർദേശിച്ചതെന്ന് പ്രകാശ് വ്യക്തമാക്കി.
SUMMARY: Leopard enters house premises at Batwal.