കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.
ഞായറാഴ്ച വൈകിട്ട് 4.30ഓടെ മധുവിന്റെ അമ്മ ഇച്ചിരയും ഭാര്യ വിജയയും വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കാൻ പോയപ്പോഴാണ് 11കോൽ താഴ്ചയുള്ള കുളത്തിൽ പുലി വീണത് കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. പുലിയെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
SUMMARY: Leopard falls into pond in Kasaragod’s Pullur













