ബെംഗളൂരു: ബെംഗളൂരു റൂറലിലെ മല്ലസാന്ദ്ര കനകപുര റോഡിലെ തലഘട്ടപുര മെട്രോ സ്റ്റേഷൻ സമീപത്തെ തടി ഫാക്ടറിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സ്കൂൾ ഉൾപ്പെടെയുള്ള പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടത്.
പിന്നാലെ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന തിരച്ചിൽ ഊർജ്ജിതമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും പുള്ളിപ്പുലി ടാസ്ക് ഫോഴ്സും അടങ്ങുന്ന 20 അംഗ സംഘം കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 3 ക്യാമറ ട്രാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. മയക്കുവടി വിദഗ്ധരും പ്രദേശത്ത് ഉണ്ട്. നഗരത്തിലെ തൂറഹള്ളി റിസർവ് വനമേഖലയോട് ചേർന്ന് കിടക്കുന്ന മേഖലയാണിത്. ഇക്കഴിഞ്ഞ ജനുവരിയിൽ ബനശങ്കരി സ്റ്റേജിൽ സിസിടിവിയിൽ പുള്ളിപ്പുലിയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങള് പതിഞ്ഞതിനെ തുടർന്ന് വനം വകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.
<BR>
TAGS: LEOPARD | KANAKAPURA ROAD
SUMMARY : Leopard found near metro station
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില് പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്ട്ട്സ് ആന്റ് കള്ച്ചറല് അസോസിയേഷന് (പിഎസിഎ) നോര്ക്ക റൂട്ട്സിന്റെ അംഗീകാരം.…